Note: To view the page correctly, please install and use any of the malayalam unicode fonts.



 

(OpenOffice.org) ഓപ്പണ്‍ഓഫീസ്.ഓര്‍ഗിലേക്കു സ്വാഗതം : മലയാളം/ml

ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് ഒരു ഓപ്പണ്‍ സോഴ്സ് പ്രോജക്റ്റാണ്."തുറന്ന APIഘടകങ്ങളും XML അധിഷ്ഠിത ഫയല്‍ ഘടനകളും ഉപയോഗിച്ച് എല്ലാ പ്രധാന പ്ലാറ്റ്‍‍ഫോമുകളിലും പ്രവര്‍ത്തിക്കുന്ന ലോകോത്തര ഓഫീസ് സ്യൂട്ട്  ഒരു സമൂഹമായി നിന്ന് നിര്‍മ്മിക്കുക" എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം.

ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് മേല്‍ പറഞ്ഞ പശ്ചാത്തലത്തില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഉല്‍പന്നമാണ്. ടെക്സ്റ്റ് പ്രോസസിങ്, സ്പ്രെഡ്ഷീറ്റ്, വെക്റ്റര്‍ ഗ്രാഫിക്സ്, HTML എഡിറ്റിങ്, പ്രസന്‍റേഷന്‍ മുതലായവയാണ് ഇതിന്‍റെ ഘടകങ്ങള്‍‍ .ഇത് എല്ലാവര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണ്. ഉപയോഗം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ഇതിനെ നിലവിലുള്ള മറ്റേത് പ്രധാന ഓഫീസ് സ്യൂട്ടുകളോടും താരതമ്യപ്പെടുത്താവുന്നതാണ്.അതുകൊണ്ടുതന്നെ അവയ്ക്കുപകരമായി ഉപയോഗിക്കാവുന്നതുമാണ്. സൌജന്യമായി ലഭിക്കുന്നതിനാല്‍ നിങ്ങളുടെ ആവശ്യാനുസരണം പരീക്ഷിക്കാവുന്നതാണ്. മാത്രമല്ല ഏറ്റവും പുതിയ പതിപ്പുകള്‍ സാധാരണയുള്ള എല്ലാ ഉപയോഗങ്ങള്‍ക്കും ചേര്‍ന്നതാണ് .

മലയാളികള്‍ക്ക് ഈ പ്രോജക്റ്റും ഉല്‍പന്നവും കൂടുതല്‍ ഉപയോഗപ്രദമാക്കുവാനുള്ള ഓപ്പണ്‍ഓഫീസ്.ഓര്‍ഗിന്‍റെ ഒരു ഉപപ്രോജക്റ്റാണ് മലയാളം/ml.

ഈ പ്രോജക്റ്റില്‍,ഓപ്പണ്‍ഓഫീസ്.ഓര്‍ഗില്‍ മലയാളികള്‍ക്ക് ഏറ്റവും ഉപയോഗപ്പെടുന്ന ചില ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു.അവ ഇനി പറയുന്നവയാണ് :

  • മലയാളത്തില്‍ ഓപ്പണ്‍ഓഫീസ്.ഓര്‍ഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുക (വെബ്പേജുകളും അന്യരേഖകളും വഴി).
  • മലയാളത്തിലുള്ള ഏറ്റവും പുതിയ പതിപ്പുകള്‍  ലഭ്യമാക്കുക.
  • ഇവ ഡൌണ്‍ലോഡ് ചെയ്യുവാനുള്ള മിറര്‍ സൈറ്റുകള്‍ ലഭ്യമാക്കുക.
  • ഓപ്പണ്‍ഓഫീസിന്‍റെ ലയാളഭാഷാ പ്രാദേശികവല്‍ക്കരണം മെച്ചപ്പെടുത്തുക
  • ഭാഷാവിഷയകമായ ഉപകരണങ്ങള്‍ ഉപയോഗത്തില്‍ വരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക(സ്പെല്ലിങ് പരിശോധന മുതലായവ)
  • മലയാളത്തില്‍ ഓപ്പണ്‍ഓഫീസ്.ഓര്‍ഗിന്‍റെ പ്രചാരം

മലയാളം/ml ഓപ്പണ്‍ഓഫീസ്.ഓര്‍ഗിലേക്ക് മലയാളം ചേര്‍ക്കാനുള്ളതാണ്, പകരമാകുന്നതല്ല. അതിനാല്‍ ഈ പ്രോജക്റ്റിലുടനീളം ഇംഗ്ലീഷ് വെബ്പേജുകളുടെ ലിങ്കുകള്‍ കാണാവുന്നതാണ്.

സഞ്ചാരം: വലതുവശത്തുള്ള ബോക്സില്‍ മലയാളം പ്രോജക്റ്റിലുടനീളം സഞ്ചരിക്കാനുള്ള ലിങ്കുകള്‍ കാണാം.മലയാളത്തിലുള്ള പേജുകള്‍ പൊതുവായ കൂടുതല്‍ വിശാലമായ ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് വെബ്സൈറ്റിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.പേജിന്‍റെ മുകള്‍ഭാഗത്തും ഇടതുവശത്തും ഇതിന്‍റെ ഇംഗ്ലീഷ് പേജുകളിലേക്കുള്ള ലിങ്കുകള്‍ കാണാം.

 

 

 

 
മലയാളം/ml
ആമുഖം
ഉല്പന്നം
വിശദീകരണം
ലഘുനിഘണ്ടു(glossary)
ഡൗണ്‍ലോഡുകള്‍
സിഡി-റോം
സ്പെല്ലിങ്
പ്റോജക്റ്റ്
പശ്ചാത്തലം
FAQ(സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങള്‍)
സഹായങ്ങള്‍
മെയിലിങ് ലിസ്റ്റ്
ഡോക്കുമെന്‍റേഷന്‍
സംഭാവന
-എങ്ങനേ?
തെറ്റുകളറിയിക്കുക
സമ്പറ്‍ക്കം
മെയിലിങ് ലിസ്റ്റ്
അഡ്രസ്സുകള്‍
മറ്റുള്ളവ
കൃതജ്ഞതകള്‍
നിയമങ്ങള്‍