Note: To view the page correctly, please install and use any malayalam unicode fonts.
ഓപ്പണോഫീസ്.ഓ൪ഗ് എന്ന ഉല്പന്നംഓപ്പണോഫീസ്.ഓ൪ഗ് ഒരു ഫ്രീ ഓഫീസ് സ്യൂട്ടാകുന്നു. കീഴ്പറയുന്നതാണതി൯റെ ഘടകങ്ങള്‍:
ഉപയോഗമൂല്യംകൊണ്ടും പ്രവ൪ത്തികൊണ്ടും ഓപ്പണോഫീസ്.ഓ൪ഗ് MS-ഓഫീസ് പോലുള്ള മറ്റേതോഫീസ് സ്യൂട്ടുകളോടും കിടപിടിക്കുന്നതാണ്. ഒരേകദേശരൂപത്തിന് ഇവിടെ നോക്കുക. സാധാരണയുള്ള മിക്ക രേഖകളും (വേഡ്, എക്സല്‍, പവ൪പോയിന്റ്) കാണാനും, മാറ്റം വരുത്താനും, ഓപ്പണോഫീസ്.ഓ൪ഗ് ഫോ൪മാറ്റിലോ പഴയ ഫോ൪മാറ്റിലോ ശേഖരിക്കാനും സാധിക്കുന്നതാണ്.
നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം - ഓപ്പണോഫീസ്.ഓ൪ഗ് പൂ൪തിയാക്കിയിട്ടില്ല (സങ്കീ൪ണമായ ഒരു സോഫ്റ്റ്വെയറും പൂ൪തിയാക്കപ്പെടുകയില്ല). അതില്‍ തെറ്റുകളും അപക്വതയും കണ്ടേക്കാം. സാധാരണയുള്ള പല ഉപയോഗങ്ങള്‍ക്കും ver 1.0 ധാരാളമാണ്.
|
|